24
Tuesday
November 2020

ദർശനത്തിന് സുരക്ഷ വേണമെന്ന ആവശ്യവുമായി യുവതി പമ്പയിൽ

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് ഇന്ന് വൈകിട്ടോടെ യുവതി പമ്പയിലെത്തി. ചേർത്തല സ്വദേശി മഞ്ജുവാണു ഭർത്താവിനും 2 കുട്ടികൾക്കും ഒപ്പം എത്തിയത്. കെ.എസ്.ആര്‍.ടി.സി ബസിലാണ് യുവതി പമ്പയിലെത്തിയത്. പോലീസ് കണ്‍ട്രോള്‍ റൂമിലാണ് അവര്‍ ഇപ്പോള്‍ ഉള്ളത്. യുവതി എത്തിയെന്നറിഞ്ഞു പമ്പ ഗണപതിക്ഷേത്രത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ള ഭക്തരുടെ നാമജപ പ്രാർഥന. സന്നിധാനത്തെ നടപ്പന്തലിലും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, യുവതിയെ സന്നിധാനത്തേക്ക് കയറ്റിവിടുന്ന കാര്യത്തില്‍ പോലീസ് അന്തിമ തീരുമാനം എടുത്തിട്ടില്ല. സന്നിധാനത്തെ സ്ഥിതിഗതികള്‍ പോലീസ് യുവതിയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. യുവതി ഏതെങ്കിലും ആക്ടിവിസ്റ്റാണോ എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ സ്ഥിതിഗതികൾ സമാധാനപരമാണ്.

എന്നാൽ യുവതി തന്റെ തീരുമാനത്തിൽ നിന്നും പിൻമാറിയതായിട്ടാണ് ഏറ്റവും അവസാനമായി വരുന്ന റിപ്പോർട്ടുകൾ .

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com