28
Saturday
November 2020

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി വനിതാ മതില്‍ ഉയര്‍ന്നു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി സര്‍ക്കാര്‍ പിന്തുണയോടെ വനിതാ മതില്‍ ഉയര്‍ന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ വരെ 620 കിലോമീറ്റര്‍ നീളത്തിൽ ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കാളികളായി. വൈകീട്ട് നാലോടെ ഉയർന്ന മതില്‍ നവോത്ഥാന പ്രതിജ്ഞയോടെ 4.15 ന് അവസാനിച്ചു.

വനിതാ മതിലിൽ മന്ത്രി കെ. കെ. ശൈലജ ആദ്യ കണ്ണിയും ബൃന്ദ കാരാട്ട് അവസാന കണ്ണിയുമായി. പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും മന്ത്രിമാരും അണിചേർന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com