3
Thursday
December 2020

കായിക അവാർഡ് പ്രഖ്യാപനത്തിൽ അവഗണന; ഗുസ്‌തി താരം ബജ്‌റംഗ് പൂനിയ കോടതിയില്‍

Google+ Pinterest LinkedIn Tumblr +

ഹരിയാന: കായിക അവാര്‍ഡ് പ്രഖ്യാപനത്തില്‍ തന്നെ അവഗണിച്ചതിനെതിരെ പരാതിയുമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയ ബജ്‌റംഗ് പൂനിയ. ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ഗെയിംസിലും ഗുസ്തിയില്‍ സ്വര്‍ണം നേടിയ താരമാണ് ബജ്‌റംഗ് പൂനിയ. അംഗീകാരത്തിനായി താന്‍ ഇനിയും എന്ത് നേട്ടമാണ് നേടേണ്ടതെന്നും താരം ചോദിക്കുന്നു.

ഏതൊരു കായിക താരത്തിന്റെയും സ്വപ്‌നമാണ് ഖേല്‍ രത്‌ന . അപ്രതീക്ഷിതമായി അവസാനിക്കാവുന്ന കരിയറാണ് ഗുസ്തി താരങ്ങളുടേതെന്നും ബജ്‌റംഗ് പൂനിയ പറഞ്ഞു. ദേശീയ ഗുസ്തി ഫെഡറേഷന്‍ ഖേല്‍ രത്‌നയ്ക്കായി ബജ്‌രംഗിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും വെയിറ്റ്ലിഫ്റ്റര്‍ മീരാഭായ് ചാനുവിനും ക്രിക്കറ്റ് താരം വിരാട് കോലിക്കു മാണ് അവാര്‍ഡ് ലഭിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com