9
Sunday
May 2021

പന്തളത്ത് കുരിശ്ശടിയിൽ മോഷണശ്രമം

Google+ Pinterest LinkedIn Tumblr +

പന്തളം: കോവിഡ് 19 മഹാമാരിയിൽ ജനം നട്ടം തിരിയുമ്പോൾ പന്തളം സെൻറ് ജോർജ്ജ് ഓർത്തഡോക്സ് അറത്തി പള്ളിയുടെ മുട്ടാറ്റുള്ള കുരിശടിയിൽ മോഷണശ്രമം. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. ഉടൻ പള്ളി കമ്മിറ്റി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. മോഷണത്തിനായി കമ്പിപ്പാര പോലുള്ള എന്തോ ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു. ലോക് ഡൗൺ കാരണം അഞ്ചു മണിക്ക് കടകൾ അടയ്ക്കുന്നതോടെ പ്രദേശം വിജനമാകും. ഇത് മോഷ്ടാക്കൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. പൊലീസിന് പ്രതികളെ പിടികൂടാൻ കഴിയാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com