22
Thursday
October 2020

രാജ്യത്തിന്റെ നിലനില്‍പ്പിന് ഗാന്ധിജിയിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യം

Google+ Pinterest LinkedIn Tumblr +

പാലക്കാട് : രാജ്യത്തിന്റെ ഐക്യവും ഭരണഘടനയും തകരുന്ന ഈ കാലഘട്ടത്തില്‍ രാജ്യം നിലനില്‍ക്കണമെങ്കില്‍ ഗാന്ധിജിയിലേക്ക് തിരിച്ചു പോവേണ്ടത് അനിവാര്യമാണെ് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മഹാത്മജിയുടെ 150-ാം ജന്മ വാര്‍ഷികവും 70-ാം രക്തസാക്ഷി അനുസ്മരണ വാര്‍ഷികാചരണത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ സംഘടിപ്പിച്ച ‘രക്തസാക്ഷ്യം 2019’ ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു മന്ത്രി. സാങ്കേതികവിദ്യയുടെ അമിതമായ കടന്നുകയറ്റം രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മത മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലുപരി ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഇത്തരം അപകടങ്ങളെ തരണം ചെയ്യാന്‍ ഗാന്ധിജിയെ അറിഞ്ഞ് മഹാത്മജിയെ വരുംതലമുറകള്‍ക്ക് പകര്‍ന്നു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. നാരായണദാസ് അധ്യക്ഷനായ പരിപാടിയില്‍ എം .ബി. രാജേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ കര്‍ത്താട്ട് ബാലചന്ദ്രന്‍, ശബരി ആശ്രമത്തിന്റെ സ്ഥാപകനായ വി.ആര്‍ കൃഷ്ണസ്വാമി അയ്യരുടെ കുടുംബാംഗങ്ങളായ മോഹന്‍ദാസ്, രോഹിണി മോഹന്‍ദാസ്, ശബരി ആശ്രമത്തിനായി സ്ഥലം വിട്ടുനല്‍കിയ അപ്പു യജമാനന്റെ കുടുംബാംഗങ്ങളായ ഭാര്‍ഗവി ടീച്ചര്‍, മുരുകന്‍, ബാലചന്ദ്രന്‍, സേതു എന്നിവരെ പരിപാടിയില്‍ മന്ത്രി ആദരിച്ചു. തുടര്‍ന്ന് മഹാത്മാഗാന്ധിയെകുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഗാന്ധിയന്‍ സ്റ്റഡീസ് ഇന്ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ ഗാന്ധി അനുസ്മരണം നടത്തി. ഹരിജന്‍ സേവക് സമാജ് കേരളഘടകം ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ നായര്‍ ടി.ആര്‍ കൃഷ്ണസ്വാമിയെ അനുസ്മരിച്ചു. സംഘാടകസമിതി നിര്‍വാഹക സമിതി അംഗം സി. ആര്‍. സജീവ്, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസകുമാരി എന്നിവര്‍ സംസാരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com