ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ തിയാഗോ സില്‍വയെ സ്വന്തമാക്കി പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി. ഒരു വര്‍ഷത്തെ കരാറിലാണ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് സില്‍വ എത്തുന്നത്. എട്ടു വര്‍ഷത്തെ സേവനത്തിന് ശേഷം പാരിസില്‍ നിന്നും ലണ്ടനിലെത്തുന്ന താരത്തിന്റെ കരാര്‍ എക്സ്റ്റന്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. 35 കാരനായ തിയാഗോ സില്‍വ എട്ടു സീസണുകളില്‍ നിന്നായി ഏഴ് ഫ്രഞ്ച് ലീഗ് കിരീടങ്ങള്‍ താരം നേടി. അഞ്ചു ഫ്രഞ്ച് കപ്പുകളും പി എസ് ജിക്ക് ഒപ്പം സില്‍വ നേടിയിട്ടുണ്ട്. പിഎസ്ജിയുടെ ചരിത്രത്തിലെ ആദ്യ ചാമ്ബ്യന്‍സ് ലീഗ് ഫൈനലായിരുന്നു ഈ സീസണിലെത്. കിംഗ്സ്ലി കോമന്റെ ഗോളില്‍ ബയേണിനോട് പരാജയമേറ്റു വാങ്ങിയതിന് ശേഷം പിഎസ്ജി വിടുന്ന കാര്യം തിയാഗോ പ്രഖ്യാപിച്ചിരുന്നു.
2012ല്‍ മിലാനില്‍ നിന്നായിരുന്നു തിയാഗോ സില്‍വ പി എസ് ജിയില്‍ എത്തിയത്. മികച്ച ക്യാപ്റ്റനെന്ന് പേരെടുത്ത സില്‍വ മുന്‍പ് ഫ്ലുമിനെസെ, മിലാന് ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2008 മുതല്‍ ബ്രസീല്‍ ദേശീയ ടീമിലും അംഗമാണ് സില്‍വ. ഈ ട്രാന്‍സ്ഫര്‍ ജാലകത്തിലെ ചെല്‍സിയുടെ അഞ്ചാം സൈനിംഗാണ് സില്‍വ. സിയെച്,വെര്‍ണര്‍,ചില്‍വെല്‍, മലാഗ് സാര്‍ എന്നിവര്‍ക്ക് പിന്നാലെയാണ് അനുഭവ സമ്ബത്ത് ഏറെയുള്ള തിയാഗോ സില്‍വയുടെ വരവ്.