30
Monday
November 2020

കുഷ്ഠരോഗം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Google+ Pinterest LinkedIn Tumblr +

കോഴിക്കോട്: കുഷ്ഠരോഗം ഒരു ബാക്ടീരീയ രോഗമാണ്. വായുവിലൂടെയാണ് പ്രധാനമായും ഈ രോഗം പകരുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും പ്രതിരോധശേഷി കാരണം രോഗം ഉണ്ടാകണമെന്നില്ല. തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോള്‍ രോഗാണു പുറത്ത് വ്യാപിക്കും. രോഗത്തിന്റെ തീവ്രത അനുസരിച്ച് രോഗത്തെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. പകര്‍ച്ച കുറഞ്ഞ കുഷ്ഠരോഗവും പകര്‍ച്ചകൂടിയ കുഷ്ഠരോഗവും. തൊലിപ്പുറത്ത് കാണപ്പെടുന്ന സ്പര്‍ശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടികൂടിയ തിളക്കമുളള ചര്‍മ്മം വേദനയില്ലാത്ത വൃണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടക്കാനുളള പ്രയാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

നിലവില്‍ ജില്ലയില്‍ 95 പേര്‍ കുഷ്ഠരോഗത്തിന്റെ ചികിത്സ എടുക്കുന്നുണ്ട്. ഇതില്‍ മൂന്ന് കുട്ടികളും, 17 ഇതര സംസ്ഥാനതൊഴിലാളികളും ഉള്‍പ്പെടുന്നു. 2018 ല്‍ 33 പുതിയ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചികിത്സ നല്‍കിക്കൊണ്ടിരിക്കുന്ന കേസുകളില്‍ കൂടുതലും പകര്‍ച്ചസാധ്യത കൂടുതലുളള കാറ്റഗറിയില്‍പ്പെട്ടവയാണ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com