24
Saturday
October 2020

തിരുവല്ല പാലിയേക്കര കൊട്ടാരത്തിലെ വലിയ തമ്പുരാൻ ജി. രാമവർമ്മ (97)

Google+ Pinterest LinkedIn Tumblr +

തിരുവല്ല: പാലിയേക്കര കൊട്ടാരത്തിലെ വലിയ തമ്പുരാൻ ജി. രാമവർമ്മ (97) നിര്യാതനായി. പൂഞ്ഞാർ കൊട്ടാരത്തിലെ പരേതയായ സാവിത്രി തമ്പുരാട്ടിയാണ് ഭാര്യ. മക്കൾ: ദേവി പ്രഭാകരൻ, സുകുമാര വർമ്മ, സുരേന്ദ്ര വർമ്മ, വിജയകുമാര വർമ്മ, കുമാരി ഗൗതമൻ. മരുമക്കൾ: പ്രഭാകരൻ നായർ, ഇന്ദിര വർമ്മ, ഷൈലജ വർമ്മ, ലളിത വർമ്മ, ഗൗതമൻ.

തിരുവല്ല ക്ഷത്രിയ ക്ഷേമ സഭയുടെ മുൻകാല പ്രസിഡന്റും, സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ അറിയപ്പെടുന്ന ഒരു വ്യക്തിയുമായിരുന്നു അദ്ദേഹം. വേദങ്ങളിലും, പുരാണ ഇതിഹാസങ്ങളിലും അദ്ദേഹത്തിന് പാണ്ഡിത്യം ഉണ്ടായിരുന്നു. കേരള ഗവണ്മെന്റ് വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ഉദ്യോഗസ്ഥനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. പാലിയേക്കര കൊട്ടാരം കുടുംബ സംരക്ഷണ സമിതിയുടെ പ്രസിഡന്റും, രക്ഷാധികാരിയും ആയിരുന്നു.

സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30 മണിക്ക്.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com