9
Sunday
May 2021

തൂത്തുകുടി വെടിവയ്പ്പ്; രജനീകാന്തിന് ഹാജരാകാന്‍ നോട്ടീസ്

Google+ Pinterest LinkedIn Tumblr +

ചെന്നൈ: തൂത്തുകുടിയിലെ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടന്‍ രജനീകാന്തിനെ പോലീസ് ചൊദ്യം ചെയ്യും.വെടിവയ്പിനെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അരുണ ജഗദീഷന്‍ കമ്മിഷനാണു താരത്തോട് നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടു നോട്ടിസ് അയച്ചത്.

ഈമാസം 25 നു കമ്മിഷന്‍ സിറ്റിങിനെത്താനാണു നിര്‍ദേശം. സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്‌കരണ ഫാക്ടറിയുടെ മലിനീകരണത്തിനെതിരെ നടന്ന സമരത്തില്‍ നുഴഞ്ഞുകയറിയ സാമൂഹികദ്രോഹികളാണു വെടിവയ്പിനു കാരണമെന്ന് നേരത്തെ രജനീകാന്ത് ആരോപിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് കമ്മിഷന്‍ വിളിപ്പിച്ചത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com