6
Saturday
March 2021

വിശ്വാസത്തെ വക്രീകരിച്ച് വര്‍ഗീയവത്ക്കരിക്കുന്നവരെ കരുതിയിരിക്കണം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം : വിശ്വാസത്തെ വക്രീകരിച്ച് വര്‍ഗീയവത്ക്കരിക്കുന്നവരെ കരുതിയിരിക്കണമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ. കെ. ടി. ജലീല്‍. ന്യൂനപക്ഷ ദിനാചരണത്തിന്റേയും നവീകരിച്ച പരാതി സമര്‍പ്പണ സംവിധാനത്തിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിശ്വാസങ്ങളെയും മാനിക്കാന്‍ കഴിയണം. മനുഷ്യമനസുകളില്‍ വര്‍ഗീയത സൃഷ്ടിക്കുന്ന സമീപനം മാറണം. ഭൂരിപക്ഷ, ന്യൂനപക്ഷ സൗഹൃദം നാടിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും അത്യാവശ്യമാണ്. കഴിവുള്ള വ്യക്തിയാണെങ്കില്‍ ഏത് മതവിഭാഗത്തില്‍ പെട്ടയാളാണെങ്കിലും അംഗീകാരങ്ങള്‍ തേടിയെത്തും. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാഷ്ട്രപതി, പ്രധാനമന്ത്രി പദവികളിലെത്തിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളില്‍ നിന്നാണ് നാം മതനിരപേക്ഷതയുടെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്. വ്യത്യസ്ത ചിന്താധാരകളെ അംഗീകരിക്കുന്ന മനസാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.
മതത്തിന് ഒരു രാഷ്ട്രത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാവില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പാക്കിസ്ഥാന്‍. എല്ലാ മതഗ്രന്ഥങ്ങളും ഒന്നു തന്നെയാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി. കെ. ഹനീഫ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഡ്വ. ബിന്ദു എം. തോമസ്, അഡ്വ. മുഹമ്മദ് ഫൈസല്‍, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. എ. ബി. മൊയ്തീന്‍കുട്ടി, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ. അബ്ദുള്‍ അയൂബ് എ, മെമ്പര്‍ സെക്രട്ടറി എം. കെ. ബിന്ദു തങ്കച്ചി, രജിസ്ട്രാര്‍ സാബിര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com