തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉൾപ്പെടെ വിവിധ പൊതുപരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ടവർ സെപ്റ്റംബർ അഞ്ചിന് മുമ്പ് ബന്ധപ്പെട്ട സ്കൂളിൽ അപേക്ഷ നൽകണം. ഇതിനായി പ്രഥമാധ്യാപകർ പരീക്ഷാഭവൻ്റെ വെബ്സൈറ്റിൽ നിന്നും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ ഡൗൺലോഡ് ചെയ്ത് അപേക്ഷകർക്ക് സൗജന്യമായി നൽകണം. പ്രഥമാധ്യാപകർ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ സെപ്റ്റംബർ ആറിന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സമർപ്പിക്കണം.
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനായുള്ള അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ട പ്രമാണങ്ങളായ പത്രപരസ്യം, ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിൻ്റെ സാക്ഷ്യപത്രം, 350 രൂപ ചെലാൻ എന്നിവ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കിയിട്ടുണ്ട്. പ്രഥമാദ്ധ്യാപകരിൽ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ ശേഖരിക്കുന്ന അപേക്ഷകൾ സെപ്റ്റംബർ ഏഴിന് പരീക്ഷാഭവനിൽ എത്തിക്കണം.