പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ നടക്കുന്ന ഒരാഴ്ചത്തെ ജില്ലാതല പരിപാടികള്‍ക്കു മുന്നോടിയായുള്ള വിളംബര ജാഥ നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ വീണാ ജോര്‍ജ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും. നഗരസഭ ബസ് സ്റ്റാന്‍ഡിലെ ഓപ്പണ്‍ സ്റ്റേജിനു സമീപം വിളംബര ജാഥ സമാപിക്കും. ജില്ലയിലെ എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, ജില്ലാ കളക്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇരുചക്രവാഹന റാലി, കായികതാരങ്ങളുടെ പ്രകടനം, പടയണി കോലങ്ങള്‍, ശിങ്കാരിമേളം തുടങ്ങിയവ വിളംബര റാലിയെ ആകര്‍ഷകമാക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് വിളംബര റാലി സംഘടിപ്പിക്കുന്നത്. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന, വിപണന, ഭക്ഷ്യ മേള ഈമാസം 20 മുതല്‍ 27 വരെ പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ നടക്കും.