27
Tuesday
October 2020

ബ്യൂട്ടിപാര്‍ലറില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Google+ Pinterest LinkedIn Tumblr +

കൊല്‍ക്കത്ത: നഗരത്തിലെ ഒരു ബ്യൂട്ടിപ്പാര്‍ലറില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ബലാല്‍ത്സംഗത്തില്‍ പങ്കാളികളായി എന്ന് സംശയിക്കുന്ന മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതികളില്‍ ഒരാളെ യുവതി ബ്യൂട്ടിപാര്‍ലറിലേക്ക് വിളിച്ചിരുന്നു. ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തപ്പോള്‍ ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് ഇവരും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com