26
Tuesday
January 2021

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം; അഞ്ച് പേർക്ക് പരുക്ക്

Google+ Pinterest LinkedIn Tumblr +

കണ്ണൂർ: കാസർഗോഡ് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. തൃശൂർ സ്വദേശികളായ ബിന്ദു ലാൽ (55), തരുൺ (16), ദിയ (10) എന്നിവരാണു മരിച്ചത്. പത്മാവതി, അനിത, നിയ, ബിജിത, ഐശ്വര്യ എന്നിവർക്ക് പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ നാലോടെ കേന്ദ്രീയ വിദ്യാലയ സ്റ്റോപ്പിനു സമീപമായിരുന്നു അപകടം. മുകാംബികയിലേക്കു പോകുകയായിരുന്നു സംഘത്തിന്റെ കാർ മംഗലാപുരത്തുനിന്നു വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com