24
Tuesday
November 2020

ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടുന്നു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം. ഇപ്പോൾ വിജിലൻസിനാണ് അന്വേഷണ ചുമതല. ടൈറ്റാനിയം ഫാക്ടറിയിൽ മാലിന്യപ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നാണ് പരാതി.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും വി കെ ഇബ്രാഹിം കുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കുമ്പോഴാണ് പ്ലാൻറ് സ്ഥാപിക്കാൻ അനുമതി നൽകിയത്. നിർമ്മാണ സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോൺ വഴി ബ്രിട്ടണിലെ വി.എ.ടെക്ബാഗ് കമ്പനിയ്ക്ക് 256 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻവ്യവസായ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ടൈറ്റാനിയം മുൻ ചെയർമാൻ ടി.ബാലകൃഷ്ണൻ തുടങ്ങിയവരാണ് കേസിലെ പ്രതികൾ. വിദേശ കമ്പനി ഉള്‍പ്പെട്ട കേസായതിനാൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് വിജിലൻസ് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് സർക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനം.

അതേസമയം ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com