ഭുവനേശ്വര്‍: മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിൽ തിത്ത്ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് വീശിത്തുടങ്ങി. ഒഡീഷ, ആന്ധ്ര തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മൂന്നു ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ ഒഡീഷയിലെ ഗോപാല്‍പൂരിലെ തീരപ്രദേശത്താണ് ചുഴലിക്കൊടുങ്കാറ്റ് ആദ്യം വിശിയടിച്ചത്. ഒഡീഷയുടെ തെക്കുകിഴക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഗഞ്ചാം, പുരി, ഖുര, ജഗത്സിംഗ്പുര്‍, കേന്ദ്രപ്പാറ ജില്ലകളില്‍നിന്നാണ് ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്. .
ഒഡീഷ, ആന്ധ്ര, ബംഗാള്‍ സംസ്ഥാനങ്ങളിലേക്കായി 1000 എന്‍ഡിആര്‍എഫ് അംഗങ്ങളെ കേന്ദ്രം അയച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 14 ടീമിനെ ഒഡീഷയിലും നാലു ടീമിനെ ആന്ധ്രപ്രദേശിലും മൂന്നു ടീമിനെ പശ്ചിമബംഗാളിലും വിന്യസിച്ചിട്ടുണ്ട്. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു.