27
Friday
November 2020

ഇന്ന് ബലിപെരുന്നാള്‍; ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നിര്‍ദ്ദേശം

Google+ Pinterest LinkedIn Tumblr +

കോഴിക്കോട്: ഏകമകനെ ബലി നൽകാനുള്ള ദൈവകല്‍പന അനുസരിക്കുന്ന പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയില്‍ മുസ്ലീം സമൂഹം ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.

കേരളത്തിലെ മഹാ പ്രളയത്തെ ഒത്തൊരുമയോടെ നേരിട്ട് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇക്കുറി ബലിപെരുന്നാള്‍. പെരുന്നാള്‍ നിസ്‌കാരത്തോടൊപ്പം പ്രളയബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ഥനകളും ഉണ്ടാകും.

പ്രളയക്കെടുതി കണക്കിലെടുത്ത് ബലിപെരുന്നാളിന് ആഘോഷങ്ങള്‍ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന നല്‍കാനാണ് വിവിധ സംഘടനകളുടെയും ആഹ്വാനം. എല്ലാ പള്ളികളിലും ഈദുഗാഹുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള സംവിധാനവുമുണ്ടാകും.

മക്കയില്‍ പുണ്യ തീര്‍ഥാടനത്തിനെത്തിയ ജനസാഗരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകകൂടിയാണ് വിശ്വാസികള്‍ ഇന്ന്. പരിശുദ്ധ ഹജ്ജിൻ്റെ സമാപ്തി വേളയുമാണ് ബലിപെരുന്നാള്‍.

സൗദി അറേബ്യ ഒമാന്‍ തുടങ്ങിയ ഗള്‍ഫ് നാടുകളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. മാസപ്പിറവി ദൃശ്യമാവാന്‍ വൈകിയതിനാല്‍ കേരളത്തില്‍ ഇന്നാണ് പെരുന്നാള്‍.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com