പത്തനംതിട്ട: ശവ്വാൽ മാസത്തിലെ ആദ്യ ദിവസത്തിൽ ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ. റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുൽ ഫിത്ർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ എന്നാൽ ഈദ് എന്ന അറബിക് പദത്തിന് ആഘോഷം എന്നും ഫിത്ർ എന്ന പദത്തിന് നോമ്പു തുറക്കൽ എന്നുമാണ് അർത്ഥം. അതിനാൽ റമദാൻ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂർത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ് ഈദുൽ ഫിത്ർ എന്നത് പ്രതിനിധാനം ചെയ്യുന്നത് 30 ദിവസം വ്രതം അനുഷ്ഠിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലും
വ്രതം നല്കിയ ആത്മവിശുദ്ധിയുടെ നിറവില്‍ പെരുന്നാളിനെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് മുസ്ലിം സമൂഹം.
വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ആത്മശുദ്ധിയും സംസ്കരണവും സമ്മാനിച്ച ഊര്‍ജവുമായാണ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ഈദുല്‍ ഫിത്വറിനെ മുസ്ലിം ലോകം വരവേല്‍ക്കുന്നത്. തന്റെ ചുറ്റുവട്ടത്താരും പട്ടിണിയില്ലെന്ന് ഉറപ്പുവരുത്തുന്ന വിശ്വാസിയുടെ ജാഗ്രതയാണ് ഈ സുദിനത്തെ വേറിട്ടതാക്കുന്നത്.
പെരുന്നാളിനു മുന്നോടിയായി ഫിത്തർ സക്കാത്ത് വിതരണം പൂര്‍ത്തിയാക്കണം. ജീവിച്ചിരിക്കുന്ന എല്ലാവരും ദാനം ചെയ്യണമെന്നതു നിര്‍ബന്ധമാക്കിയതാണു ഫിത്തർ സക്കാത്ത്. സക്കാത്തിലൂടെ സമ്പത്ത് ശുദ്ധീകരിച്ച വിശ്വാസി ഫിത്തർ സക്കാത്ത് കൂടി നല്കി സൂക്ഷ്മത പുലര്‍ത്തിയാണ് ഈദുല്‍ ഫിത്തർ ആഘോഷിക്കുന്നത്. പെരുന്നാള്‍ദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതു കൂടിയാണു ഫിത്തർ സക്കാത്തിലൂടെ നല്കുന്ന സന്ദേശം. പുതുവസ്ത്രങ്ങളണിഞ്ഞു മസ്ജിദുകളിലെത്തി ചെറിയ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക. രാവിലെ വിവിധ മസ്ജിദുകളിലും ഈദ് ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും.
ഈദുൽ ഫിത്തർ ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട പെരിങ്ങമല മുസ്ളിം ജമാഅത്ത് ഇമാം നൗഷാദ് മുസലിയാർ സന്ദേശം നൽകി.
വാർത്ത: ഷിബു പൂവൻപാറ