4
Friday
December 2020

സെക്രട്ടേറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥ സര്‍ക്കാര്‍ കാറില്‍ കെ എ എസ് പരീക്ഷ പരിശീലനത്തിന് പോകുന്നു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥ ജോലി സമയത്ത് സര്‍ക്കാര്‍ അനുവദിച്ച കാറില്‍ കെ എ എസ് പരീക്ഷ എഴുതാന്‍ കോച്ചിംഗ് ക്ലാസിന് പോകുന്നതായി ആരോപണം. ഒരു സുപ്രധാന വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥയാണ് ഡ്യൂട്ടി സമയത്ത് കെ എ എസ് കോച്ചിംഗിന് പോകുന്നത്. മാസം 1.10 ലക്ഷം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥ സര്‍ക്കാര്‍ വാഹനത്തിലാണ് രാവിലെ ഒമ്പതരയ്ക്ക് സ്ഥിരം കോച്ചിംഗ് ക്ലാസിലേക്ക് സഞ്ചരിക്കുന്നത്. നിലവില്‍ അഡീഷണല്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥയ്ക്ക് എട്ട് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഐ എ എസ് കിട്ടുകയുള്ളൂ. എന്നാല്‍ കെ എ എസില്‍ അണ്ടര്‍സെക്രട്ടറിയായി കയറിയാല്‍ രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഐ എ എസ് കിട്ടും. ഇതാണ് ഈ ഉദ്യോഗസ്ഥ ഉള്‍പ്പെടെ പലരും കെ എ എസ് പരീക്ഷ എഴുതാന്‍ തയാറെടുക്കുന്നത്.

അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയ്ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് ഇന്നലെ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മാത്രം അമ്പത് പേരാണ് കെ എ എസ് പരീക്ഷ എഴുതാനായി ഇതുവരെ അവധി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ കൂട്ട അവധിയെടുക്കാന്‍ അനുവദിക്കരുതെന്നാണ് പൊതുഭരണവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇത്രയധികം പേര്‍ അവധിയെടുക്കുന്നത് സെക്രട്ടേറിയറ്റ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ധനബഡ്ജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ അവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രിക്ക് നല്‍യ ശുപാര്‍ശയില്‍ പൊതുഭരണ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com