വയനാട്: കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുന്‍പ് മരിച്ച ആദിവാസി യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണിയെയാണ് അച്ഛനും മകനും ചേർന്ന് കൊലപ്പെടുത്തിയത്. കൂലി കൂടുതല്‍ ചോദിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കേണിച്ചിറ സ്വദേശി തങ്കപ്പനും, മകന് സുരേഷുമാണ് പൊലീസ് പിടിയിലായത്. തര്‍ക്കത്തെ തുടര്‍ന്ന് മണിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹത്തിന് അടുത്ത് വിഷക്കുപ്പി വയ്ക്കുകയും ചെയ്തു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.