എറണാകുളം: ഓണത്തെ വരവേൽക്കാൻ കേരളമൊരുങ്ങി. തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര മന്ത്രി എകെ ബാലന് ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രൗഢഗംഭീരമായ ഘോഷയാത്രയില്‍ കേരളത്തിന്റെ തനതു കലാരൂപങ്ങളൊക്കെ അണിനിരന്നു.
സാമൂഹ്യജീവിതത്തിൽ ഇത്തരം കൂട്ടായ്മകളുടെ ഉത്സവങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിക്ക് തയ്യാറെടുക്കുന്ന മലയാളികള്‍ക്ക് സാംസ്കാരികവും സര്‍ഗ്ഗാത്മകവുമായ ആവേശം നല്കാന് ഓണാഘോഷങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അത്തച്ചമയ ഘോഷയാത്രയില്‍ പ്രളയവും, പ്രകൃതി ദുരന്തങ്ങളുമൊക്കെ പ്ലോട്ടുകളിലൂടെ ആവിഷ്കരിച്ചു.