ദുബായ്: ബി ഡി ജെ എസ് നേതാവും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ. ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് യു എ ഇലെ അജ്മാനിൽ തുഷാർ അറസ്റ്റിലായത്.
ബിസിനസ് സംബന്ധമായി നൽകിയ ഒരു കോടി ദിർഹത്തിന്റെ (19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. തുഷാറിന്റെ പങ്കാളിത്തത്തിൽ ഉണ്ടായിരുന്നതും ഇപ്പോൾ പ്രവർത്തന രഹിതവുമായ ബോയിങ് കൺസ്ട്രക്ഷൻ എന്ന കമ്പനിയുടെ സബ് കോൺട്രാക്ടർ തൃശൂർ സ്വദേശിയായ നാസിൽ അബ്ദുല്ലയാണ് പരാതിക്കാരൻ. പത്തു വർഷം മുമ്പ് നടന്ന സംഭവുമായി ബന്ധപ്പെട്ട ഒത്തു തീർപ്പിനായി വിളിച്ചു വരുത്തിയായിരുന്നു. ഇതിനിടെ നൽകിയ വിവരം അനുസരിച്ച് ഹോട്ടലിൽ ചർച്ചയ്ക്കിടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച തുഷാറിന് കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു.