ഇടുക്കി: തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കുട്ടിക്കാനം പുല്ലുപാറക്ക് സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട് കാഞ്ചിപുരം സ്വദേശികളായ ബാബു, കാര്‍ത്തി എന്നീ തീര്‍ത്ഥാടകരാണ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ആയിരുന്നു സംഭവം.
പരിക്കേറ്റവരെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന 12 പേര്‍ക്കാണ് പരിക്കേറ്റത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപടത്തില്‍ പെട്ടത്. അപകട സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് സമീപത്തെ തിട്ടയില്‍ ഇടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.