27
Friday
November 2020

മാദ്ധ്യമപ്രവർത്തകർ സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

Google+ Pinterest LinkedIn Tumblr +

കോട്ടയം: വൈക്കം മുണ്ടാറില്‍ വെള്ളക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാദ്ധ്യമസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. മാതൃഭൂമി സംഘം സഞ്ചരിച്ച വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുപേരെ രക്ഷപ്പെടുത്തി. കാണാതായവരെ കണ്ടെത്താന്‍ തെരച്ചില്‍ വൈകുന്നേരം വരെ തുടര്‍ന്നെങ്കിലും ഇന്നത്തേക്ക് നിര്‍ത്തിവച്ചു.

കടുത്തുരുത്തി എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് അപകടം. അഞ്ച് പേരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞത്. ചാനല്‍ സംഘവുമായെത്തിയ കാറിന്റെ ഡ്രൈവറായ ബിബിന്‍, തലയോലപ്പറമ്പ് പ്രാദേശിക ലേഖകന്‍ സജി എന്നിവരെയാണ് കാണാതായത്.

മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com