3
Thursday
December 2020

കോണ്‍ഗ്രസിന് തിരിച്ചടി: രണ്ട് നേതാക്കള്‍ കൂടി ആംആദ്മിയിലേക്ക് കൂടുമാറി

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് നേതാക്കള്‍ കൂടി രാജിവെച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാംസിംഗ് നേതാജി, വിനയ് മിശ്ര എന്നിവരാണ് ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വം നടിയത്. എ എ പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും അംഗത്വം സ്വീകരിച്ചത്. എ എ പിയുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുണ്ടായതിനാലാണ് കോണ്‍ഗ്രസില്‍നിന്നും പുറത്തുപോകാന്‍ തീരുമാനിച്ചതെന്ന് രാംസിംഗ് നേതാജി പ്രതികരിച്ചു. മുന്‍ കോണ്‍ഗ്രസ് എംപി മഹാബല്‍ മിശ്രയുടെ മകനാണ് വിനയ് മിശ്ര.

അസംബ്ലി ഇലക്ഷന് ആഴ്ച്ചകള്‍ മാത്രം ശേഷിക്കവേയാണ് കോണ്‍ഗ്രസ് നേതാക്കളുടെ കൂടുമാറ്റം. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷോയിബ് ഇക്ബാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. അഞ്ച് തവണ മാറ്റിയ മഹലിന്റെ എംഎല്‍എയായിരുന്നു ഇദ്ദേഹം.

 

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com