19
Monday
October 2020

വീടുകള്‍ വൃത്തിയാക്കാനെത്തിയ രണ്ടു പേരെ പമ്പയാറ്റില്‍ കാണാതായി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: റാന്നിയിലെ പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ വൃത്തിയാൻ സംഘമായെത്തിയ സന്നദ്ധ പ്രവർത്തകരിൽ രണ്ടു പേർ പമ്പയാറ്റിലെ ഒഴുക്കിൽപ്പെട്ടു. റാന്നി സ്വദേശി സിബി (45), ഉതിമൂട് സ്വദേശി ലെസ്‌വിൻ (35) എന്നിവരെയാണ് കാണാതായത്. ഒപ്പം ഒഴുക്കിൽപ്പെട്ട രണ്ടുപേരെ നാട്ടുകാർ രക്ഷിച്ചു.

ശുചീകരണം കഴിഞ്ഞ് കാലുകഴുകാൻ ഇറങ്ങിയപ്പോൾ മൺതിട്ട ഇടിഞ്ഞ് ആറ്റിലേക്ക് വീഴുകയായിരുന്നു. ലെസ്‌വിനെ രക്ഷിക്കാനാണു സിബി വെള്ളത്തിലേക്കു ചാടിയത്. കാണാതായവർക്കു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. .

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com