24
Sunday
January 2021

10 വര്‍ഷം വരെ കാലാവധിയുള്ള വിസയുമായി യു.എ.ഇ

Google+ Pinterest LinkedIn Tumblr +

അബുദാബി: പ്രവാസികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കാന്‍ യു.എ.ഇ നടപടി തുടങ്ങി. ഈ വര്‍ഷം വിസ അനുവദിച്ചുതുടങ്ങും. നിക്ഷേപകര്‍, സംരംഭകര്‍, ഗവേഷകര്‍, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാല കാലാവധിയുള്ള വിസ അനുവദിക്കുന്നത്.

2018 മേയിലാണ് യു.എ.ഇ കാബിനറ്റ് ഇത്തരം വിസകള്‍ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. വിവിധ രംഗങ്ങളിലെ വിദഗ്ദ്ധര്‍ക്കും സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്ത് സ്ഥിര താമസത്തിനുള്ള അനുമതി നല്‍കുകയാണ് യു.എ.ഇയുടെ ലക്ഷ്യം.

50 ലക്ഷം ദിര്‍ഹമോ അതിന് മുകളിലോ നിക്ഷേപമുള്ളവര്‍ക്ക് അഞ്ചു വര്‍ഷം കാലാവധിയുള്ള താമസ വിസ നല്‍കും. വിവിധ മേഖലകളില്‍ ഒരു കോടി ദിര്‍ഹത്തിനു മുകളില്‍ നിക്ഷേപമുള്ളവര്‍ക്കാണ് പത്ത് വര്‍ഷത്തേക്കുള്ള വിസ ലഭിക്കുക. പ്രശസ്ത കമ്ബനികളുടെ ഉടമകള്‍ക്കും ഇങ്ങനെ ബിസിനസ് പങ്കാളിത്തമുള്ളവര്‍ക്കും വിസ ലഭിക്കും. അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെയെങ്കിലും സംരംഭങ്ങള്‍ രാജ്യത്തുള്ളവര്‍ക്കും അഞ്ച് വര്‍ഷത്തേക്കുള്ള വിസ ലഭിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com