16
Friday
April 2021

യു. എ. ഇയില്‍ നിന്ന് 700 കോടിയുടെ സഹായ വാഗ്ദാനം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം : യു. എ. ഇയില്‍ നിന്ന് 700 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു. എ. ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും കിരീടാവകാശിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍ ഈ വിവരം ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മലയാളി വ്യവസായിയായ യൂസഫലി പെരുന്നാള്‍ ആശംസ അറിയിക്കാന്‍ ഷേക്കിനെ നേരില്‍ കണ്ടപ്പോഴാണ് അദ്ദേഹം ഈ വിവരം പറഞ്ഞത്. ഈ ഘട്ടത്തില്‍ മലയാളികള്‍ക്കും നാടിനും വേണ്ടി അദ്ദേഹത്തോടും യു. എ. ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനോടും പ്രസിഡന്റ് ഷേക്ക് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാനോടും കൃതജ്ഞത അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com