27
Friday
November 2020

ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ടം പൈ​തൃ​ക മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കും

Google+ Pinterest LinkedIn Tumblr +

ആ​റ​ന്മു​ള: മിക്ക ചരിത്ര ​വ​സ്തുക്കളും പ്ര​ള​യം വി​ഴു​ങ്ങി​യ ആ​റ​ന്മു​ള​യി​ല്‍ ഹെ​റി​ട്ടേ​ജ് ട്ര​സ്റ്റ് ഒ​രു​ക്കു​ന്ന പൈ​തൃ​ക മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ഒ​രു നൂ​റ്റാ​ണ്ടിലേറെ പഴക്കമുള്ള ഉ​മ​യാ​റ്റു​ക​ര പ​ഴ​യ പ​ള്ളി​യോ​ടം. പള്ളിയോടങ്ങളുടെ മു​ത്ത​ച്ഛ​നെ​ന്നാ​ണ് ഈ പള്ളിയോടം അ​റി​യ​പ്പെ​ടു​ന്ന​ത്. 1879 ൽ ​പ്ര​ശ​സ്ത പ​ള്ളി​യോ​ട ശി​ല്പി റാ​ന്നി മു​ണ്ട​പ്പു​ഴ നാ​രാ​യ​ണ​ന്‍ ആ​ചാ​രി​യാ​ണ് ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ടം നി​ര്‍​മി​ച്ച​ത്. ഇ​ര​ട്ട​മ​ണി​ക്കാ​ലി​ൽ പ​ണി​തി​രി​ക്കു​ന്ന നി​ല​വി​ലു​ള്ള ഒ​രേ​യൊ​രു പ​ള്ളി​യോ​ട​മാ​ണ് പ​ഴ​യ ഉ​മ​യാ​റ്റു​ക​ര പ​ള്ളി​യോ​ടം. ച​രി​ഞ്ഞ അ​മ​ര​വും അ​തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.

ക​ര​ക്കാ​ര്‍ പു​തി​യ പ​ള്ളി​യോ​ടം നി​ര്‍​മ്മി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് പ​ഴ​യ പ​ള്ളി​യോ​ടം മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​ത്. 1972 ൽ ​നെ​ഹ്റു ട്രോ​ഫി​യി​ൽ പ​ള്ളി​യോ​ട വി​ഭാ​ഗ​ത്തി​ൽ ഉ​മ​യാ​റ്റു​ക​ര മി​ക​ച്ച പ്ര​ക​നം കാ​ഴ്ച​വ​ച്ചു. അ​ക്കാ​ല​ത്ത് പ​ള്ളി​യോ​ട​ങ്ങ​ള്‍ നെ​ഹ്രു​ട്രോ​ഫി ജ​ല​മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യി​ല്‍ 1974ലും 1990​ലും ര​ണ്ടാം​സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്. 2011 ൽ ​കാ​യം​കു​ള​ത്തു ന​ട​ന്ന ജ​ലോ​ത്സ​വ​ത്തി​ൽ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.41.25 കോ​ല്‍ നീ​ള​വും 66 അം​ഗു​ലം ഉ​ട​മ​യും 16 അ​ടി അ​മ​ര​പൊ​ക്ക​വു​മു​ള്ള പ​ഴ​യ പ​ള്ളി​യോ​ടം ഉ​ട​മ​സ്ഥ​രാ​യ ഉ​മ​യാ​റ്റു​ക​ര 2154-ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​മാ​ണ് മ്യൂ​സി​യ​ത്തി​ന് കൈ​മാ​റു​ന്ന​ത്.

28 ന് ​ഉ​മ​യാ​റ്റു​ക​ര​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തി​രു​വ​താം​കൂ​ർ രാ​ജ​കു​ടും​ബ​ത്തി​ലെ റാ​ണി ഗൗ​രി​ല​ക്ഷ്മി ഭാ​യി ത​മ്പു​രാ​ട്ടി ആ​റ​ന്മു​ള ഹെ​റി​റ്റേ​ജ് മ്യൂ​സി​യ​ത്തി​നു കൈ​മാ​റും. ആ​റ​ന്മു​ള വി​ജ​യാ​ന​ന്ദ വി​ദ്യാ​പീ​ഠം സ്കൂ​ളി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്ഥ​ല​ത്ത് പ്ര​ത്യേ​കം പ​ന്ത​ലി​ട്ട് സം​ര​ക്ഷി​ക്കു​ന്ന പ​ള്ളി​യോ​ടം പി​ന്നീ​ട് മ്യൂ​സി​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​മെ​ന്ന് ഹെ​റി​ട്ടേ​ജ് ട്ര​സ്റ്റി​ന്‍റെ ട്ര​സ്റ്റി അ​ജ​യ​കു​മാ​ര്‍ വ​ല്യു​ഴ​ത്തി​ല്‍ പ​റ​ഞ്ഞു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com