23
Friday
October 2020

അനധികൃത ലീവ്; 430 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 480 ജീവനക്കാരെ പിരിച്ചു വിട്ട് ആരോഗ്യ വകുപ്പ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: അനധികൃതമായി ലീവെടുത്ത് ജോലിക്ക് ഹാജരാകാതിരുന്ന 430 ഡോക്ടര്‍മാരുള്‍പ്പടെ 480 ജീവനക്കാരെ പിരിച്ചു വിടാന്‍ ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ഒരുവര്‍ഷത്തെ ഇടവേളയ്ക്കുള്ളില്‍ രണ്ടു തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത് എന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു.

സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും പ്രൊബേഷനര്‍മാരായ 377 ഡോക്ടര്‍മാരും ഉള്‍പ്പെടെ 430 ഡോക്ടര്‍മാരേയാണ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്. ഇതിനുപുറമേ അനധികൃതാവധിയിലായ ആറു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നാലു ഫാര്‍മസിസ്റ്റുകള്‍, ഒരു ഫൈലേറിയ ഇന്‍സ്‌പെക്ടര്‍, 20 സ്റ്റാഫ് നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ്, മൂന്നു ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, രണ്ടു ലാബ് ടെക്‌നീഷ്യന്‍മാര്‍, മൂന്നു റേഡിയോഗ്രാഫര്‍മാര്‍, രണ്ട് ഒപ്‌റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, രണ്ട് ആശുപത്രി അറ്റന്‍ഡര്‍ ഗ്രേഡ്-രണ്ട്, മൂന്നു റെക്കോഡ് ലൈബ്രേറിയന്‍മാര്‍, ഒരു പിഎച്ച്എന്‍ ട്യൂട്ടര്‍മാര്‍, മൂന്നു ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 50 ജീവനക്കാരെയുമാണ് പിരിച്ചുവിടുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com