4
Friday
December 2020

കേന്ദ്രമന്ത്രി അനന്ത് കുമാർ അന്തരിച്ചു

Google+ Pinterest LinkedIn Tumblr +

ബെംഗളൂരു: കേന്ദ്ര രാസവള, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എൻ. അനന്ത് കുമാർ (59) അന്തരിച്ചു. ഇന്ന് പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നു ചികിത്സയിലായിരുന്നു. ഭാര്യ: തേജസ്വിനി. രണ്ടു മക്കളുണ്ട്.

ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആറു തവണ പാർലമെന്റ് അംഗമായി. വാജ്‌പേയ് സര്‍ക്കാരില്‍ വ്യോമയാന മന്ത്രിയായിരുന്നു. കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷ പദവിയും അനന്ത് കുമാര്‍ വഹിച്ചിട്ടുണ്ട്.

അനന്ത് കുമാറിന്റെ മരണത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, കർണാടക എച്ച്.ഡി.കുമാരസ്വാമി തുടങ്ങിയവർ അനുശോചിച്ചു. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ ഏറെ ദുഃഖിതനാണെന്നും രാജ്യത്തിനു തന്നെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും രാഷ്ട്രപതി അനുശോചനക്കുറിപ്പില്‍ രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയായിരുന്നു അനന്ത് കുമാറെന്നും അദ്ദേഹത്തിന്‍റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് വൈകിട്ട് അഞ്ചിന് ബംഗളൂരുവിലെ ചാമരാജ് പേട്ട് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com