24
Saturday
October 2020

പയ്യന്നൂരിന് ഇത് കലോത്സവരാവുകള്‍; കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് തിരിതെളിഞ്ഞു

Google+ Pinterest LinkedIn Tumblr +

പയ്യന്നൂര്‍: സ്വാതന്ത്ര സമരത്തിന്റെ ചരിത്രമുറങ്ങുന്ന പയ്യന്നൂരിന് കലയുടെ രാപകല്‍ സമ്മാനിക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് പയ്യന്നൂര്‍ കോളജില്‍ തിരിതെളിഞ്ഞു. സാഹിത്യോത്സവം, ചിത്രോത്സവം, സംഗീതോത്സവം, ദൃശ്യ-നാടകോത്സവം എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ 103 കോളജുകളില്‍ നിന്നായി 4092 പ്രതിഭകള്‍ പങ്കെടുക്കും. ഒമ്പത് വേദികളിലായാണ് മത്സരം അരങ്ങേറുക. സിനിമാ നാടക സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ ടി വി രാജേഷ് എം എല്‍ എ മുഖ്യാതിഥിയായി. സര്‍വകലാശാല വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. പ്രിയാ വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടി കെ ശിശിര അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ കോളജ് പ്രിന്‍സിപ്പല്‍ പി സി ശ്രീനിവാസ്, കെ കെ സുരേഷ്‌കുമാര്‍, എ പി രാഹുല്‍, സി വി അജയ്ബാബു, ഷിബിന്‍ കാനായി, എ നിഷാന്ത്, ടി കെ വിഷ്ണുരാജ്, എ വി അനൂപ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ദിനത്തില്‍ രചനാ മത്സരങ്ങളും, കവിതാലാപനം, പ്രസംഗം, പൂക്കളം, ക്ലേ മോഡലിംഗ് എന്നിവ നടന്നു. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 17 ന് വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com