28
Saturday
November 2020

ഉറി നേടിയത് 55 കോടി

Google+ Pinterest LinkedIn Tumblr +

വിക്കി കൗശലിന്റെ ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അഞ്ച് ദിവസത്തിനുള്ളില്‍ ആഭ്യന്തര വിപണിയില്‍ നിന്ന് മാത്രം നേടിയത് 55 കോടി രൂപ.

പാക്കിസ്ഥാന്‍ മണ്ണില്‍ കയറി ഭീകരര്‍ക്കെതിരെ 2016ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ആസ്പദമാക്കിയാണ് സിനിമ. വിക്കി കൗശലിനെ കൂടാതെ പരേഷ് റാവല്‍, യാമി ഗൗതം, കീര്‍ത്തി കുല്‍ഹാരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2016ല്‍ ഉറിയിലെ ഇന്ത്യന്‍ ആര്‍മി ബേസില്‍ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയെന്ന നിലയിലാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നത്. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആര്‍എസ്‌വിപി മൂവീസിന്റെ ബാനറില്‍ റോനി സ്‌ക്ര്യൂവാലയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com