24
Saturday
October 2020

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം ഇന്ത്യ സന്ദർശിക്കും; ലക്ഷ്യം തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക

Google+ Pinterest LinkedIn Tumblr +

ന്യൂ ഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും ഫെബ്രുവരി 24, 25 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. ട്രംപിൻ്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.

പ്രധാനമന്ത്രി മോദിയുടെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദ് ട്രംപും പത്നിയും സന്ദർശിക്കുമെന്നും യുഎസ് പ്രസ് സെക്രട്ടറി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായി പങ്കെടുക്കാൻ ഇന്ത്യ ട്രംപിനെ ക്ഷണിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പ്രസിഡന്റിന് വരാൻ കഴിഞ്ഞില്ല.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com