27
Friday
November 2020

യുഎസ് സെ​ന​റ്റ​ര്‍ ജോ​ണ്‍ മ​ക്‌​കെ​യി​ന്‍ അ​ന്ത​രി​ച്ചു

Google+ Pinterest LinkedIn Tumblr +

വാഷിംഗ്ടണ്‍: അമേരിക്കന്‍ സെനറ്റംഗവും മുന്‍ പ്രസിഡ‌ന്റ് സ്ഥാനാര്‍ത്ഥിയുമായ ജോണ്‍ മക്കെയ്ന്‍ അന്തരിച്ചു. 81 വയസായിരുന്നു. ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ ബാ​ധി​ത​നാ​യ മ​ക്‌​കെ​യി​ന്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ട​തു ക​ണ്ണി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് മ​ക്‌​കെ​യി​നു ബ്രെ​യി​ന്‍ ട്യൂ​മ​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ജോണ്‍ സിഡ്നി മക്കെയ്ന്‍ മൂന്നാമന്‍ എന്നറിയപ്പെടുന്ന മക്കെയ്ന്‍ അരിസോണയില്‍നിന്നുള്ള സെനറ്റംഗമായിരുന്നു. 2008ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന മ​ക്‌​കെ​യി​ന്‍ സെ​ന​റ്റ് ആം​ഡ് സ​ര്‍​വീ​സ് ക​മ്മി​റ്റി​യു​ടെ ചെ​യ​ര്‍​മാ​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

1958ല്‍ യു.എസ്. നാവിക അക്കാഡമിയില്‍ നിന്നും ബിരുദം നേടി നാവികസേനയില്‍ വിമാന പൈലറ്റായി ജോലിയില്‍ പ്രവേശിച്ചു. 1981ല്‍ ക്യാപ്ടന്‍ പദവിയിലിരിക്കെ നാവികസേനയില്‍ നിന്നും വിരമിച്ചു. പിന്നീട് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടു. 1982ല്‍ യു.എസ്. പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986ല്‍ യു.എസ്. സെനറ്റില്‍ അംഗമായ മക്കെയ്ന്‍ 1992, 1998, 2004 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു.

രണ്ടായിരമാണ്ടില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ മക്കെയ്നെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ബറാക്ക് ഒബാമ 173നെതിരെ 365 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com