ഇടുക്കി: യു.എസിലെ ജിയോ ടെക്നിക്കല്‍ എക്സ്ട്രീം ഇവന്റ്സ് റിക്കനനയസന്സ് അസോസിയേഷന് സാങ്കേതിക വിദഗ്ധര്‍ ജില്ലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പൈനാവ്, ചെറുതോണി, നിര്‍മ്മലാ സിറ്റി, വാഴവര, നെടുങ്കണ്ടം, മാവടി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘാംഗങ്ങളായ ഡോ.റിച്ചാര്‍ഡ് കോഫ്മാന്, (അര്‍ക്കന്‍സാസ് യുണിവേഴ്സിറ്റി, യു.എസ്) ഡോ. തോമസ് ഉമ്മന്‍ (മിഷിഗന്‍ യൂണിവേഴ്സിറ്റി, യു.എസ്), ഡോ. സജിന്‍ കുമാര്‍ (കേരള യൂണിവേഴ്സിറ്റി) എന്നിവര്‍ വിവിധ മേഖലകളില്‍ ഭൂമിയുടെ ഉപരിതലത്തിലുണ്ടായ വിള്ളലുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു.
സംഘാംഗങ്ങല്‍ ജില്ലാകളക്ടര്‍ കെ. ജീവന് ബാബു, ആര്.ഡി.ഒ എം.പി വിനോദ്, മൈനിംഗ് ആന്റ് ജിയോളജിക്കല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ബൈജു, ജില്ലാജിയോളജിസ്റ്റ് ബി. അജയകുമാര്‍ എന്നിവരുമായി കളക്ടറുടെ ക്യാമ്പ് ഹൗസില്‍ ചര്‍ച്ചകള്‍ നടത്തി.