25
Thursday
February 2021

ആര്‍ഭാടങ്ങളില്ലാതെ ഇന്ന് ആറന്മുള ഉത്തൃട്ടാതി വള്ളംകളി

Google+ Pinterest LinkedIn Tumblr +

ആറന്മുള: ആര്‍ഭാടങ്ങളില്ലാതെ ഇന്ന് ആറന്മുള ഉത്തൃട്ടാതി ജലമേള നടക്കും. ആഘോഷങ്ങള്‍ ഒഴിവാക്കി കേവലം ചടങ്ങ് മാത്രമായി ഇത്തവണത്തെ ഉത്തൃട്ടാതി ജലമേള നടക്കും. രാവിലെ പത്തിന് സത്രക്കടവില്‍ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും. എത്താന്‍ കഴിയുന്ന പള്ളിയോടങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങു മാത്രമാകും നടത്തുക.

ക്ഷേത്രക്കടവില്‍ വെറ്റില, പുകയില, അവില്‍പൊതി എന്നിവ നല്‍കി പള്ളിയോട സേവാസംഘത്തിൻ്റെ നേതൃത്വത്തില്‍ പള്ളിയോടങ്ങളെ സ്വീകരിക്കും. തെക്കേമുറി കിഴക്ക്, ളാക-ഇടയാറന്മുള, കിഴക്കനോതറ-കുന്നേകാട്, വന്മഴി എന്നീ പള്ളിയോടങ്ങളുടെ പള്ളിയോടപ്പുരകള്‍ പ്രളയജലം കയറി പൂര്‍ണമായി തകര്‍ന്നു. ഇതു കൂടാതെ ഒട്ടേറെ പള്ളിയോടങ്ങള്‍ക്കു കേടുപാടുകളുണ്ടായിട്ടുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com