28
Wednesday
October 2020

ശ്രദ്ധേയമായി വടകരയുടെ ക്ലീന്‍സിറ്റി-ഗ്രീന്‍സിറ്റി-സീറോവേസ്റ്റ് പദ്ധതി

Google+ Pinterest LinkedIn Tumblr +

കോഴിക്കോട്: വടകര നഗരസഭയുടെ മാലിന്യസംസ്‌കരണ പദ്ധതിയായ ക്ലീന്‍സിറ്റി, ഗ്രീന്‍സിറ്റി, സീറോവേസ്റ്റ് വടകര ആഗസ്റ്റ് 30, 31 തിയ്യതികളില്‍ ഹൈദരാബാദില്‍ നടന്ന റൂറല്‍ ഇന്നൊവേറ്റീവ് സ്റ്റാര്‍ട്ട്അപ്പ് കോണ്‍ക്ലേവില്‍ ശ്രദ്ധാകേന്ദമായി. ഒട്ടനവധി പേരാണ് സീറോവേസ്റ്റ് വടകര സ്റ്റാള്‍ സന്ദര്‍ശനത്തിനായി എത്തിയത്. എന്‍.ഐ.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ ക്ഷണിച്ച 1800 അപേക്ഷകളില്‍ നിന്ന് 150 സംരഭങ്ങള്‍ക്ക് മാത്രമാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

ഹരിതകര്‍മ്മസേന മുഖേന ശേഖരിക്കുന്ന തുണികളില്‍ നിന്നും പേഴ്‌സായും സഞ്ചിയായും ഉപയോഗിക്കാന്‍ കഴിയുന്ന പേഴ്‌സ് ബാഗ്, കുട നിര്‍മ്മിക്കാനുപയോഗിക്കുന്ന തുണികൊണ്ട് നിര്‍മ്മിച്ച മീന്‍സഞ്ചി, മാലിന്യങ്ങള്‍ ശേഖരിക്കാനുപയോഗിക്കുന്ന മാക്‌സിബേഗ്, കര്‍ട്ടണ്‍ തുണിയുടെവേസ്റ്റ് കൊണ്ട് ഉണ്ടാക്കിയ അബ്രലാബാഗ്, കോമണ്‍ ക്ലോത്ത് ബാഗ് എന്നീ 20 ഓളം പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങളാണ് കോണ്‍ക്ലേവില്‍ പ്രദര്‍ശിപ്പിച്ചത്. നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍, സെക്രട്ടറി കെ.യു.ബിനി, കൗണ്‍സിലര്‍മാരായ പി.അശോകന്‍, എം.ബിജു, ടെക്‌നിക്കല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മണലില്‍ മോഹനന്‍, പ്രൊജക്ട് മാനേജര്‍ ടി.പി ബിജുഎന്നിവര്‍ പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിച്ചവര്‍ക്ക് പദ്ധതി വിശദീകരിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com