പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച വഴിയോരഭാഗ്യക്കുറി കച്ചവടക്കാര്‍ക്കുള്ള ബീച്ച് അംബ്രല്ലയുടെ വിതരണം വീണാജോര്‍ജ്ജ് എംഎല്‍എ. ഉദ്ഘാടനം ചെയ്തു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് തൊഴില്‍ ചെയ്യുന്നതിന് ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ഇത് ഏറെ സഹായകരമാകുമെന്നും, വളരെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നിര്‍വഹിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പ്രളയധനസഹായം നഗരസഭാ പ്രതിപക്ഷ നേതാവ് പി കെ അനീഷ് ചടങ്ങില്‍ വിതരണം ചെയ്തു.
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം ടി വി സുബൈര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി കെ ജേക്കബ്, ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി ജനു മാത്യു, ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് അടൂര്‍ ബ്ലോക്ക് പ്രസിഡന്റ് വയലാര്‍ പ്രകാശ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ബെന്നി ജോര്‍ജ്ജ്, ട്രേഡ് യൂണിയന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ 102 പേര്‍ക്കാണ് സൗജന്യമായി ബീച്ച് അംബ്രല്ല നല്‍കിയത്. വില്‍പ്പനയ്ക്കായി കരുതിയ ടിക്കറ്റ് പ്രളയത്തില്‍ നഷ്ടപ്പെട്ട ആറ് ക്ഷേമ നിധി അംഗങ്ങള്‍ക്ക് ധനസഹായം നല്കി. കുടുംബ പെന്ഷന്, ചികിത്സ ധനസഹായം, അവശതാ പെന്ഷന്, പ്രസവാനുകൂല്യം, വിവാഹനുകൂല്യം, മരണാനന്തര ധനസഹായം വിദ്യാഭ്യാസ അവാര്‍ഡ് എന്നിങ്ങനെ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്നുണ്ട്.
വഴിയോര ഭാഗ്യക്കുറി കച്ചവടക്കാര്‍ക്ക് സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്തു
Share.