21
Wednesday
October 2020

ഷെയിന്‍ നിഗത്തിനുള്ള വിലക്ക് നീങ്ങുന്നു; വെയില്‍,ഖുര്‍ബാനി ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാർ

Google+ Pinterest LinkedIn Tumblr +

കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിന് എതിരെയുള്ള വിലക്ക് നീങ്ങുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് കഴിഞ്ഞ രണ്ട് മാസമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്. വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ താൻ തയ്യാറാണെന്ന് ഷെയിൻ അറിയിച്ചതിനെ തുടർന്നാണ് അസോസിയേഷന്റെ നിലപാടിൽ മാറ്റമുണ്ടായത്.

ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും രണ്ട് സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് ഷെയിന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇതോടെ പ്രശ്നത്തില്‍ താരസംഘടനയായ അമ്മയും ഫെഫ്കയും ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നാണ് അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com