തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില് പൊതുസമൂഹം തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗ്രാമപ്രദേശങ്ങളില്‍ പോലും വനിതാ മതിലിന് ജനപങ്കാളിത്തം ലഭിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയും, സര്‍ക്കാര്‍ വാഹനങ്ങളും മറ്റ് ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തിയ മറ്റൊരു ചരിത്രം കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇതിനൊക്കെ പുറമെ സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു. മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ സ്ഥലം മാറ്റുമെന്നും ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നേരെ വ്യാപക ഭീഷണിയുണ്ടായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
വനിതാ മതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞു; ചെന്നിത്തല
Share.