30
Monday
November 2020

വസന്തകുമാറിന്റെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപയും വീടും ജോലിയും

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ മന്ത്രിസഭാ യോഗം അപലപിച്ചു. വീരമൃത്യുവരിച്ച ജവാന്‍മാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യോഗം പങ്കുചേര്‍ന്നു.

ഭീകരപ്രവര്‍ത്തനങ്ങളെ കരുത്തോടെ നേരിടുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഠതയും കാത്തുസൂക്ഷിക്കുന്നതിനും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് യോഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി വി.വി. വസന്തകുമാറിന്റെ കുടുംബത്തെ സഹായിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വസന്തകുമാറിന്റെ ഭാര്യയ്ക്ക് ഇപ്പോള്‍ താല്‍ക്കാലിക തസ്തികയില്‍ ജോലി ചെയ്യുന്ന വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് തസ്തികയില്‍ സ്ഥിരം നിയമനം നല്‍കും. സഹായധനമായി 15 ലക്ഷം രൂപ അനുവദിക്കുന്നതിന് പുറമെ വസന്തകുമാറിന്റെ മാതാവിന് 10 ലക്ഷം രൂപ അനുവദിക്കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കുകയും പുതിയ വീട് നിർമ്മിച്ചു നൽകുകയും ചെയ്യും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com