വയനാട്: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര് പി എഫ് ജവാന് വി വി വസന്തകുമാറിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കുടുംബ ശ്മശാനത്തില്‍ സംസ്കരിച്ചു. രാത്രി പത്തോടെയാണ് സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായത്.
വീട്ടിലും സ്കൂളിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, രാമചന്ദ്രന് കടന്നപ്പളളി, എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്, ഐ.സി. ബാലകൃഷ്ണന്, ഒ.ആര്. കേളു തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു
ശനിയാഴ്ച ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്. ഇവിടെ വച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.