16
Friday
April 2021

പന്തളത്ത്‌ വാഹനാപകടം; ഒരാൾ മരിച്ചു

Google+ Pinterest LinkedIn Tumblr +

പന്തളം: ഐരാണിക്കുഴി പാലത്തിനു സമീപം ഓട്ടോയും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. കായംകുളം കണ്ടല്ലൂർ നോർത്ത് തുണ്ടത്തിൽ വടക്കേതിൽ ഗണേശൻ (62) ആണ് മരിച്ചത്.

കൊച്ചാലുംമൂട്ടിൽ നിന്നും പന്തളത്തേക്ക് വരുകയായിരുന്ന ഓട്ടോയും പന്തളത്തുനിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന മിൽക്ക് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com