21
Wednesday
October 2020

പത്തനംതിട്ട നഗരസഭയിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതന് മിന്നുന്ന ജയം

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: നഗരസഭാ 13 –ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി അൻസാർ മുഹമ്മദ് (ഷാകുട്ടൻ) വിജയിച്ചു. 251 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അൻസാർ തെരഞ്ഞെടുക്കപ്പെട്ടത്.

എല്‍.ഡി.എഫ് കൗൺസിലറായിരുന്ന വി.എ ഷാജഹാൻ്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വി.എ ഷാജഹാൻ്റെ മകനാണ് അൻസാർ മുഹമ്മദ്. 13 –ാം വാർഡ് മുസ്‌ലിം ലീഗിൻ്റെ സീറ്റായതിനാൽ തെക്കേത്ത് കരീം ആയിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. എന്നാൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ആയിരുന്ന അൻസാർ മുഹമ്മദ് കൂടി മത്സര രംഗത്ത് വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com