24
Sunday
January 2021

ശ്യാം പുഷ്കരൻ-ദിലീഷ് പോത്തൻ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാവുന്നു

Google+ Pinterest LinkedIn Tumblr +

‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിനു ശേഷം ശ്യാം പുഷ്കരൻ-ദിലീഷ് പോത്തൻ സഖ്യം വീണ്ടും ഒരുമിക്കുന്നു. പുതിയ ചിത്രത്തിൽ നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ മുഖ്യവേഷത്തിലെത്തുമെന്നാണ് വിവരം. തങ്കം എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നതും ശ്യാം പുഷ്കരൻ-ദിലീഷ് പോത്തൻ കൂട്ടുകെട്ടാണ്. വരുന്ന നവംബറിൽ പാലക്കാട് വെച്ചാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കുക.

തണ്ണീർ മത്തൻ ദിനങ്ങൾക്കു ശേഷം വിനീത് ശ്രീനിവാസൻ അഭിനയിച്ച ചിത്രം ‘മനോഹരം’ ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തും. തന്റെ അടുത്ത സംവിധാന സംരംഭത്തിനായി ഉള്ള ഒരുക്കത്തിലും കൂടിയാണ് വിനീത് ശ്രീനിവാസൻ.

മലയാളത്തിലെ ഹിറ്റ് ജോഡിയാണ് ശ്യാം പുഷ്കരൻ-ദിലീഷ് പോത്തൻ കൂട്ടുകെട്ട്. മഹേഷിൻ്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾ ഇരുവരും തിരക്കഥാകൃത്ത്-സംവിധായകൻ എന്ന നിലയിലാണ് ഒന്നിച്ചത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. ചിത്രത്തിന് ശ്യാം തിരക്കഥയൊരുക്കിയപ്പോൾ ദിലീഷ് നിർമ്മാതാവിൻ്റെ റോളിലായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com