ന്യൂഡൽഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമന് രാജ്യത്ത് തിരിച്ചെത്തി. ഇന്ത്യയുടെ വീരപുത്രന് സ്വന്തം മണ്ണിൽ ഉജ്വല വരവേൽപ്പ്. വാഗാ അതിര്‍ത്തിയില്‍ വ്യോമസേനയുടെ പ്രത്യേക സംഘം അഭിനന്ദനെ സ്വീകരിച്ചു. അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാനായി വാഗാ അതിര്‍ത്തിയില്‍ എത്തിയിരുന്നു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. അല്പസമയത്തിനകം അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.
പാക്ക് യുദ്ധവിമാനം തകർക്കുന്നതിനിടയിൽ ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന് പിടികൂടിയത്.അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്.