ആലപ്പുഴ: മുതിര്‍ന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും വര്‍ധിച്ചുവരുന്ന പരാതികളും മറ്റ് പരാധീനതകളും പരിഹരിക്കുന്നതിനായി വയോജന നിയമത്തിന് പരിധിയില്‍ നിന്നുകൊണ്ട് ‘വാല്‍സല്യം’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി തുടങ്ങി. കേരളത്തില്‍ ആദ്യമായി ആരംഭിക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം സബ് കലക്ടര്‍ വി. ആര്. കൃഷ്ണ തേജ നിര്‍വഹിച്ചു.
വയോജനങ്ങള്‍ക്കായുള്ള നിയമങ്ങളുടെ പ്രചാരണം, മുതിര്‍ന്ന പൗരന്മാര്ക്കുള്ള അദാലത്ത്, ആരോഗ്യ ക്യാമ്പുകള്‍, മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് പോലീസുകാര്‍ക്കുള്ള പരിശീലനം, മുതിര്‍ന്ന പൗരന്മാര്ക്കുള്ള ചികിത്സാ സൗകര്യമൊരുക്കല്‍, വൃദ്ധസദനങ്ങള്‍ തുടങ്ങല്‍, ആശുപത്രികളുടെ പരിശോധന, വാട്ടര്‍ ബെഡുകളുടെ വിതരണം, സര്‍വേ തുടങ്ങി വയോജനങ്ങളുടെ നാനാവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് വാത്സല്യം പദ്ധതി പ്രവര്‍ത്തിക്കുക.
ട്രൈബ്യൂണല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍മാരായ ജി. രാജേന്ദ്രന്, എം. മുഹമ്മദ് കോയ, കെ. എം. നാരായണന് ആചാരി, കെ. കെ. ശശിധരന്, സി. ബി. ഷാജികുമാര്‍, എം. പ്രകാശന്, സീനിയര്‍ സൂപ്രണ്ട് പ്രദീപ്കുമാര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് സജിന, സ്മിത എന്നിവര്‍ പങ്കെടുത്തു.