9
Sunday
May 2021

തടവുകാർക്ക് വോട്ടവകാശം; അപേക്ഷ ഹൈക്കോടതി തള്ളി

Google+ Pinterest LinkedIn Tumblr +

ന്യൂഡൽഹി: തടവുകാർക്ക് വോട്ടവകാശം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ആർ‌പി നിയമത്തിലെ സെക്ഷൻ 62 പ്രകാരമുള്ള വോട്ടവകാശം നിയമം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും ജയിലുകളിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ തടവുകാരെ അനുവദിക്കുന്നില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

രാജ്യത്തൊട്ടാകെയുള്ള ജയിലുകളിൽ കഴിയുന്ന എല്ലാവർക്കും വോട്ടവകാശം ആവശ്യപ്പെട്ട് നിയമ വിദ്യാർത്ഥികളായ പ്രവീൺ കുമാർ ചൗധരി, അതുൽ കുമാർ ദുബെ, പ്രേരണ സിംഗ് എന്നിവരുടെ അപേക്ഷയിലാണ് തീരുമാനം.

തടവുകാർക്ക് നിയമപ്രകാരം വോട്ടവകാശം ഇല്ലെന്നും ഇത് സുപ്രീംകോടതി ശരിവെച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ പറഞ്ഞു. നിയമത്തിലെ 62-ാം വകുപ്പിന്റെ (5) ഉപവകുപ്പ് പ്രകാരം, ഒരു വ്യക്തി ജയിൽ ശിക്ഷ അനുഭവിക്കുകയോ, പോലീസ് കസ്റ്റഡിയിൽ ആയിരിക്കുകയോ ചെയ്‌താൽ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവകാശമില്ല.

എന്നാൽ ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ തടങ്കലിന് വിധേയരായ വ്യക്തിക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നും സുപ്രീം കോടതി പറയുന്നു.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com