റായ്പുര്‍: ഛത്തീസ്ഗഡില്‍ 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. മാവോയിസ്റ്റ് ഭീഷണിയുള്ള10 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതില്‍ നാല് വരേയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ എട്ട് മുതല്‍ അഞ്ച് വരേയുമാണ് വോട്ടെടുപ്പ്.
18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി രമണ്‍ സിംഗ് അടക്കം 190 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ബസ്തര്‍ മേഖലയിൽ നാലാംവട്ടം തെരഞ്ഞെടുപ്പിനിറങ്ങുന്ന രമണ്‍ സിംഗിനെ നേരിടുന്നത് ബിജെപിയും മുന്‍ ദേശീയ ഉപാദ്ധ്യക്ഷയും എ ബി വാജ്പേയിയുടെ അനന്തരവളുമായ കരുണ ശുക്ളയാണ്. സിപിഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ഈ മേഖലയിലാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 12 ഉം ബിജെപി ആറും സീറ്റുകൾ ഇവിടെ നിന്നും നേടി. മാവോയിസ്റ്റുകള്‍ ഭീഷണി ഉള്ളതിനാൽ സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള്‍ 40 എണ്ണമാണ്. 31.79 ലക്ഷം വോട്ടര്‍മാരാണ് ജനവിധി രേഖപ്പെടുത്തുക. 15 വര്‍ഷമായി ഛത്തീസ്ഗഡ് ബിജെപി ഭരണത്തിലാണുള്ളത്.